ഇന്ത്യയിലെ ചെറുതും വലുതുമായ എല്ലാ സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികൾക്കും ശക്തമായ വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് ആം ആദ്മി പാർട്ടി നിലവിൽ വരുന്നത്. സമകാലിക രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കിടയിൽ വേറിട്ട മറ്റൊരു പ്രസ്ഥാനം എന്നല്ല, മറിച്ച് നിലവിലെ മുഴുവൻ രാഷ്ട്രീയ സമ്പ്രദായങ്ങളെയും തിരുത്തിയെഴുതാൻ ശേഷിയുള്ള ഒരു സംസ്ക്കാരമായാണ് അത് നിലവിൽ വന്നത്. ജനാധിപത്യത്തിന്റെ പേരിൽ നടക്കുന്ന മുഴുവൻ ജനവിരുദ്ധ, ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങളെയും അത് എതിർക്കുന്നു. അതുകൊണ്ട് തന്നെ എ എ പി സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികളുടെ കണ്ണിലെ കരടായി മാറാൻ അധിക സമയമെടുത്തില്ല. ഡൽഹിയിലെ അവിശ്വസനീയ വിജയം അതിന്റെ ആക്കം കൂട്ടുകയും ചെയ്തു. ജനങ്ങളുടെ വോട്ടു വാങ്ങി അവരെ വെറും കൃമികളായി ഗണിച്ച് അധികാര അഹങ്കാരത്തിന്റെ സോപാനങ്ങളിൽ വിരാചിച്ചിരുന്നവർ മുതൽ ഒരു സീറ്റിൽ പോലും സ്ഥാനാർഥിയെ നിർത്താൻ കഴിയാതിരുന്ന പാർട്ടികൾ പോലും വിമർശനത്തിലും പരിഹാസത്തിലും പിശുക്ക് കാണിച്ചില്ല. എല്ലാവരും തങ്ങളുടെ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോവുന്നതിനെ ഭയപ്പെട്ടിരുന്നു. അഴിമതിക്കും വർഗീയതക്കും വ്യവസ്ഥിതിക്കും എതിരെ ഘോരഘോരം സംസാരിച്ചിരുന്നവർ പോലും എ എ പിയെ വിമർശനങ്ങൾ കൊണ്ട് പൊതിയാനാണ് ശ്രമിച്ചത്. അഴിമതിക്കെതിരെയും വർഗീയതക്കെതിരെയും മുദ്രാവാക്യങ്ങൾ ഉയർത്തിയിരുന്നെങ്കിലും, സാമ്പ്രദായിക രാഷ്ട്രീയ രീതികളിൽ നിന്നും മാറാൻ മടിച്ചു നിന്നവർക്ക് ഇങ്ങനെയും രാഷ്ട്രീയ പ്രവർത്തനം നടത്താം എന്ന് കാണിച്ചു കൊടുക്കുകയായിരുന്നു ആം ആദ്മി പാർട്ടി.
ആം ആദ്മി പാർട്ടിയെയും കേരളത്തെയും സംബന്ധിച്ച ഈ അടിസ്ഥാന കാര്യങ്ങൾ മറന്നു പോകാതെയാവണം ആം ആദ്മിയുടെ കേരളത്തിലെ പ്രവർത്തനങ്ങൾ നടക്കേണ്ടത്. കേരളത്തെ സംബന്ധിച്ചിടത്തോളം ഡൽഹി വിജയം നല്കിയ മായികവലയമാണ് പലരെയും ഈ കൂട്ടായ്മയിലേക്ക് അടുപ്പിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് പെട്ടെന്ന് തന്നെ കടന്നു വന്നത് വലിയൊരു പ്രതിസന്ധിയാണ് യഥാർഥത്തിൽ സൃഷ്ടിച്ചത്. പക്ഷെ അത് തിരിച്ചറിയാൻ പാർട്ടിയുടെ സംസ്ഥാന ഘടകത്തിന് സാധിച്ചോ എന്ന് സംശയമാണ്. പാർട്ടി ഘടകങ്ങൾ രൂപീകരിക്കാതെ, രൂപീകരിച്ചവ സജീവമാകാതെ വലിയൊരു തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വന്നിട്ടും ഈ ഒരു ബോധം പാർട്ടിയിലുണ്ടായില്ല എന്നത് അത്ഭുതകരമാണ്. ഡൽഹി വിജയത്തോടെ തേടിയെത്തിയ അനുകൂല വികാരം നല്കിയ അമിത ആത്മവിശ്വാസം ആം ആദ്മിക്ക് വിനയാകുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ജനങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നതിനു മുമ്പേ വലിയൊരു തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വരികയും ചെയ്തു. ഇപ്പോൾ പാർട്ടിയിലേക്ക് കടന്നു വന്നിട്ടുള്ള പലരും പാർട്ടിയുടെ പ്രഖ്യാപിത ലക്ഷ്യത്തോടുള്ള ആഭിമുഖ്യം കൊണ്ട് മാത്രം വന്നവരാകണം എന്നില്ല. ഒരു പക്ഷെ, ധനസമ്പാദനം ലക്ഷ്യമല്ലെങ്കിലും കൈവരാവുന്ന പ്രശസ്തിയും അധികാരവും സ്വാധീനവും ചിലരെയെങ്കിലും മോഹിപ്പിച്ചിട്ടുണ്ടാകാം. പുതു പാർട്ടിയായതിനാൽ ഉന്നതസ്ഥാനത്തെത്താൻ എളുപ്പമാണെന്ന ചിന്തയും ചിലരെ മുന്നോട്ട് നയിച്ചിട്ടുണ്ടാവും. ഇതെല്ലാം തിരിച്ചറിഞ്ഞു വേണം എ എ പിയുടെ കേരളത്തിലെ പ്രവർത്തനങ്ങൾ മുന്നോട്ടു നീങ്ങാൻ. ജീവകാരുണ്യ/ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ നടത്തുന്നവരെ നിർബന്ധിച്ച് മത്സരിക്കുവാൻ നിർത്തുന്നത് യുക്തിപരമായ തീരുമാനമല്ല. സേവന സന്നദ്ധത ഒരു ജനനായകന് അത്യാവശ്യം വേണ്ട എന്നാൽ നിലവിൽ മറ്റെല്ലാവരും അവഗണിക്കുന്ന ഒരു യോഗ്യതയാണെങ്കിലും നിലപാടുകളിലെ സ്ഥൈര്യവും പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള മനക്കരുത്തുമായിരിക്കണം പ്രധാന അളവുകോൽ. സാമൂഹ്യ സേവനം പോലെ എളുപ്പമായിരിക്കില്ല ജനസേവന രാഷ്ട്രീയ പ്രവർത്തനം. കടുത്ത വിമർശനങ്ങളിൽ പോലും തളരാത്ത മനസ്സും ഉറച്ച നിലപാടുകളും അതിനാവശ്യമാണ്. കനൽ പഥങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ പതറിപ്പോവാത്തവർക്കു മാത്രമേ മുന്നോട്ടുള്ള പ്രയാണം സാധ്യമാകൂ. ഈ തിരിച്ചറിവിൽ നിന്നാകട്ടെ സ്ഥാനാർഥി തിരഞ്ഞെടുപ്പുകൾ. പാർലിമെന്റ് തിരഞ്ഞെടുപ്പിൽ അഞ്ചോ ആറോ സീറ്റിൽ മാത്രം മത്സരിക്കാൻ ആദ്യമെടുത്ത തീരുമാനം വളരെ നല്ലതായിരുന്നു. എന്നാൽ ഇപ്പോൾ പതിനഞ്ചു സീറ്റിൽ മത്സരിക്കാൻ തീരുമാനിച്ചത് ഞാൻ മുമ്പ് സൂചിപ്പിച്ച അമിത ആത്മവിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് എന്നാണ് തോന്നുന്നത്. ജനസേവനത്തിന്റെ പാതയിൽ മുന്നോട്ട് പോകാതെ ലഭിക്കുന്ന അധികാരമോ വോട്ടോ പാർട്ടിയെ ദുഷിപ്പിക്കുവാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ജനസേവനത്തിനും സാമൂഹ്യ സേവനത്തിനും അധികാരം ഒരു അവശ്യഘടകമാണെന്ന ധാരണയും തിരുത്തേണ്ടതുണ്ട്. നിലവിലെ രാഷ്ട്രീയ വൃത്തികേടുകളെ തൂത്തു വൃത്തിയാക്കാൻ ചൂലെടുത്തവരാണ് ആം ആദ്മികൾ. ഈ ബോധമായിരിക്കണം ഓരോ ആം ആദ്മിയെയും മുന്നോട്ടു നയിക്കേണ്ടത്.
ഡൽഹിയിൽ അരവിന്ദ് കെജ്രിവാൾ മാറ്റമുണ്ടാക്കിയത് കേവലം ഒരു വർഷം കൊണ്ടല്ല. ആം ആദ്മി ഒരു രാഷ്ട്രീയപാർട്ടിയായി രൂപപ്പെടുന്നതിനും വളരെ മുമ്പേ വ്യക്തിപരമായും 'പരിവർത്തൻ' എന്ന എൻ ജി ഒ മുഖേനയും 'ഇന്ത്യ അഗൈൻസ്റ്റ് കറപ്ഷൻ' കാമ്പയിൻ മുഖേനയും നിരാഹാരസത്യാഗ്രഹം ഉൾപ്പടെയുള്ള ഒരുപാട് പ്രവർത്തനങ്ങളും സമരങ്ങളും നടത്തിയതിനു ശേഷം മാറ്റത്തിന് ഒരു ജനാധിപത്യത്തിലൂടെ മാത്രമേ സാധിക്കൂ എന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്. നിലവിലുള്ള രാഷ്ട്രീയ പാർട്ടികൾക്ക് ഒരു ബദൽ എന്നല്ല, നിലവിലെ രാഷ്ട്രീയ സംസ്ക്കാരത്തിൽ ഒരു സമൂലമായ ഒരു മാറ്റത്തിന് വേണ്ടിയുള്ള ഒരു കൂട്ടായ്മയാണിത്. പ്രത്യയ ശാസ്ത്രത്തിന്റെ ഭാരമില്ലാതെ പ്രവർത്തിക്കാൻ സാധിക്കുന്നു എന്നത് വളരെ ഗുണകരമായ ഒരു കാര്യമാണ്. എ എ പിയെ സംബന്ധിച്ചുള്ള രണ്ടു പ്രധാന പരാതികളിൽ ഒന്നാണ് പ്രത്യയശാസ്ത്രത്തിന്റെ അഭാവം . മറ്റൊന്ന്, സമാന ചിന്തഗതിക്കാരുമായുള്ള സഖ്യമില്ലായ്മയാണ്. നാം ശീലിച്ചു വന്ന രാഷ്ട്രീയ സംസ്ക്കാരത്തിൽ നിന്ന് മാറിച്ചിന്തിക്കാൻ നമുക്ക് സാധിക്കാത്തതിൽ നിന്ന് ഉരുത്തിരിയുന്ന പരാതിയാണിത്. അധികാരം ലക്ഷ്യമായി കാണുന്ന ഒരു രാഷ്ട്രീയം മാത്രമേ നമുക്ക് പരിചയമുള്ളൂ. അതിന്റെ ഭാഗമായ സഖ്യങ്ങളും പിന്നാമ്പുറ സംബന്ധങ്ങളും മാത്രമേ നാം പരിചയപ്പെട്ടിട്ടുള്ളൂ. അധികാ
പാർട്ടി നേരിടുന്ന മറ്റൊരു പ്രശ്നം കഴിവുള്ള പ്രവർത്തകരുടെ കുറവാണ്. ഡൽഹിയിലെ എ എ പിയുടെ വിജയത്തിന് പ്രധാന കാരണമായി ഞാൻ കണക്കാക്കുന്നത് ഉദ്ദേശിക്കുന്ന കാര്യങ്ങളും ആശയങ്ങളും ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കാൻ സാധിച്ചു എന്നതാണ്. ഏതൊരു വ്യക്തിയുടെയും സംഘടനയുടെയും സ്ഥാപനത്തിന്റെയും വിജയത്തിന് പ്രധാന കാരണം ഇത് തന്നെയാണ്. ആശയവിനിമയം എന്ന് പറയുമ്പോൾ അത് കേവലം പ്രസംഗമോ ലേഖനമോ സോഷ്യൽ മീഡിയ പോസ്റ്റോ മാത്രമായിരിക്കണമെന്നില്ല. തങ്ങളുടെ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ ഉതകുന്ന ഏതു മാർഗവും ഇതിൽ ഉൾപ്പെടുന്നു. ഗാന്ധിജി നല്ല ഒരു ആശയ സംവേദകൻ(Communicator) ആയിരുന്നത് കൊണ്ടാണ് അദ്ദേഹത്തിന്റെ കൂടെ ജനങ്ങൾ നിന്നത്. ലോകത്തെ മാറ്റിമറിച്ച, വിപ്ളവങ്ങൾക്ക് നേതൃത്വം നല്കിയ ഏതൊരാളും നല്ല കമ്യൂണിക്കേറ്ററായിരുന്നു. അരവിന്ദ് കെജ്രിവാളും യോഗേന്ദ്ര യാദവും നല്ല കമ്മ്യൂണിക്കേറ്റർമാരായതുകൊണ്ട് തന്നെയാണ് അവർക്ക് ഡൽഹിയിൽ ഇത്തരമൊരു ജനാധിപത്യ വിപ്ലവത്തിന് തിരികൊളുത്താൻ സാധിച്ചത്. ഇത്തരത്തിൽ കൂടുതൽ ആശയ വിനിമയ ശേഷിയും (communication Skill) സംഘാടന മികവും (organisational Skill) ഉള്ളവരെ കണ്ടെത്തി പാർട്ടിയിൽ ഉൾപ്പെടുത്താൻ നേതൃത്വം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാതെ പാർട്ടിക്ക് പുറത്തു നിന്ന് പാർട്ടിയുടെ പ്രവർത്തനങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്ന ആളുകളുമുണ്ട്. അവരെയും ഈ മുന്നേറ്റത്തിൽ ഉൾപ്പെടുത്താനുള്ള കാര്യപരിപാടികൾ ആവിഷ്കരിക്കുന്നതിൽ പിന്നോട്ട് പൊയ്ക്കൂടാ. മൂന്നാംലോകത്തിനു പുതിയ വെളിച്ചമായി കടന്നു വന്ന ഈ ജനാധിപത്യ വിപ്ളവം അണഞ്ഞു പോകാൻ അനുവദിക്കാതെ, പരിഹാസത്തെയും കളിയാക്കലിനെയും അവഗണിച്ചും വിമർശനങ്ങളെ ക്രിയാത്മകായി ഉൾക്കൊണ്ടും വന്നു ചേരുന്ന അബദ്ധങ്ങളെ തിരുത്തിയും പുതിയൊരു ഇന്ത്യയുടെ സൃഷ്ടിക്കായി മുന്നേറാൻ ആം ആദ്മിക്ക് സാധിക്കട്ടെ എന്ന ആശംസകൾ നേർന്നുകൊണ്ട് ശുഭ പ്രതീക്ഷയോടെ...

No comments:
Post a Comment