Sunday, March 25, 2012

സ്വവര്‍ഗരതി - ഒരു മാനസികവൈകല്യമാണ്

സ്വവര്‍ഗരതി നിയമവിധേയമാക്കുന്നതില്‍ തങ്ങള്‍ക്കു എതിര്‍പ്പില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നു. തങ്ങളുടെ അഴകൊഴമ്പന്‍ അഭിപ്രായങ്ങള്‍ മാറ്റിവെച്ചു വ്യക്തമായ അഭിപ്രായം അറിയിക്കാനുള്ള കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ കോടതി മുമ്പാകെ ഈ അഭിപ്രായം അറിയിച്ചിട്ടുള്ളത്. പുരുഷന്‍ പുരുഷനുംയും സ്ത്രീ സ്ത്രീയുമായും ലൈഗികത പങ്കിടുന്നതിനെയാണല്ലോ സ്വവര്‍ഗരതി എന്ന് വിളിക്കുന്നത്‌. സോദോം എന്ന പ്രദേശത്തുകാര്‍ തുടങ്ങിവെച്ച ഏര്‍പ്പാടയതിനാല്‍ ഇതിനെ സോഡോമി എന്നും വിളിക്കുന്നു. നമ്മുടെ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചാല്‍ തന്നെ കൃത്യമായി നമുക്ക് മനസ്സിലാകും ഇത് തീര്‍ത്തും പ്രകൃതിവിരുദ്ധമാണെന്ന്. യാതൊരു ധാര്‍മിക നിയമങ്ങളും ഇല്ലാത്ത മൃഗലോകത്തു പോലും നമുക്ക് ഈ രീതി കാണുവാന്‍ സാധ്യമല്ല. എന്നാല്‍ സ്വവര്‍ഗരതി പ്രകൃതിപരമാണെന്നും മൃഗലോകത്തും സ്വവര്‍ഗരതി ഉണ്ടെന്നും സ്ഥാപിക്കുവാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ ഇവരില്‍ നിന്നുണ്ടാകുന്നുണ്ട്. സെക്സ് ആനന്ദത്തിനു വേണ്ടിയുള്ളതാണെന്നും ആനന്ദം നല്‍കുന്ന എന്തും രതിയില്‍ അനുവദനീയമാണെന്നും വാദിക്കുന്ന ആനന്ദരതി(Pleasure Sex ) യുടെ വക്താക്കളാണ് പലപ്പോഴും ഇതിന്‍റെ പ്രചാരകരായി രംഗത്ത്‌ വരാറുള്ളത്. സ്വവര്‍ഗസ്നേഹികള്‍ ലൈംഗികന്യൂനപക്ഷമാണെന്നും അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയാണു ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നുമാണ് ഇവരുടെ വാദം. എന്നാല്‍ കൃത്യമായ അപഗ്രഥനം നടത്തിയാല്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും, ബാല്യകാലത്ത്‌ ഏതെങ്കിലും തരത്തിലുള്ള പീഡ നത്തിന് ഇരയായവരാണ് ഇവരില്‍ ഭൂരിഭാഗവും. ഒരു മലയാളചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ടിരുന്ന സ്വവര്‍ഗരതിക്കാരന്‍ തന്‍റെ ആഭിമുഖ്യം വ്യക്ത മാക്കുന്ന തിനിടെ തനിക്കു 12  വയസ്സില്‍ ലൈംഗിക പീഡനം അനുഭവിക്കേണ്ടി വന്നു എന്ന് സമ്മതിച്ചിരുന്നു. ഇത്തരത്തില്‍ സ്വവര്‍ഗസ്നേഹികളായ ഭൂരിഭാഗം പേരുടെയും ബാല്യം പീഡന ത്തിനു വിധേയമായതായി കാണാം. അമേരിക്കയില്‍ ഇത്തരത്തില്‍ സ്വവര്‍ഗസ്നേഹികളുടെ കൂട്ടായ്മകള്‍ രൂപീകരിക്കാന്‍ മുന്നിലുണ്ടായിരുന്ന മുഴുവന്‍ പേരുടെയും ബാല്യം പീഡനം ഏറ്റുവാങ്ങിയതായി കാണാം. ആദ്യത്തെ ലൈംഗികാനുഭവത്തെ മനസ്സിലിട്ടു താലോലിക്കുന്നവര്‍ക്ക് പെട്ടെന്ന് അതില്‍ നിന്ന് വിട്ടുപോരാന്‍ സാധിക്കണമെന്നില്ല. നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന പീഡനങ്ങളേക്കാളധികം ആണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്നു എന്നാണ് കണക്ക്. അറിയാതെയോ പ്രായത്തിന്‍റെ അപക്വത മൂലമോ അത്തരം കെണികളില്‍ ചെന്ന് പെടുകയും പിന്നീട് അതില്‍ നിന്ന് പൂര്‍ണമായി വിമുക്തമാകുവാന്‍ സാധിക്കതവരുമാണ് ഈ ലൈംഗിക വൈകൃതത്തിനു അടിമപ്പെടുന്നത്. ഇവരെ തിരിച്ചു കൊണ്ടുവരിക പ്രയാസകരമാണെങ്കിലും അസാധ്യമൊന്നുമല്ല.
  2009  ജൂലായിലാണ് സ്വവര്‍ഗരതി കുറ്റകരമല്ല എന്ന ദല്‍ഹി ഹൈക്കോടതി വിധിയുണ്ടായത്. സ്വവര്‍ഗരതി, മൃഗരതി മറ്റു വൈകൃതങ്ങള്‍ എന്നിവ ശിക്ഷാര്‍ഹ മാക്കുന്ന ഭരണഘടനയിലെ വകുപ്പ് നീക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആവശ്യമുന്നയിച്ച നാസ് ഫൌണ്ടേഷന്‍ ട്രസ്റ്റ് എന്ന ഗവണ്‍മെന്റിതര സംഘടന (NGO ) പല അമേരിക്കന്‍ ഫണ്ടിംഗ് എജെന്‍സികളുടെയും പണം കൈപ്പറ്റുന്ന ഒന്നാണ് എന്നതാണ് ഇതിലെ രസകരമായ ഒരു വസ്തുത. കഴിഞ്ഞ 20  വര്‍ഷത്തിനിടെ ഒരാള്‍ പോലും സ്വവര്‍ഗരതി ചെയ്തതിന്‍റെ പേരില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നറിയുമ്പോഴാണ് ഇതിനു പിന്നിലെ ഉദ്ദേശശുദ്ധി വ്യക്തമാവുന്നത്. തങ്ങളുടെ ജീര്‍ണസംസ്കാരികതകള്‍ മൂന്നാം ലോകരാഷ്ട്രങ്ങളില്‍ ഇറക്കുമതി ചെയ്യാനുള്ള വ്യക്തമായ ആസൂത്രണം ഇതിനു പിന്നില്‍ കാണാനാവും. സാമ്പത്തിക, രാഷ്ട്രീയ അധിനിവേശത്തെക്കാള്‍ എളുപ്പമാണ് സാംസ്‌കാരിക അധിനിവേശം എന്ന് മനസ്സിലാക്കി അതിനു വേണ്ടി NGO കളെ സൃഷ്ടിച്ചു നിലമൊരുക്കല്‍ നടത്തുന്നത് നമ്മള്‍ അറിയാതെ പോകുന്നു എന്നതാണ് ഏറ്റവും സങ്കടകരം. കൃത്യമായ ചികിത്സ കൊണ്ട് മാറുന്ന ഒരു വൈകൃതത്തിനു നിയമപരിരക്ഷ നല്‍കുന്നത് വഴി സമൂഹം പൂര്‍ണ അപചയത്തിലേ ക്കാണ്‌ പോകുന്നത് എന്ന് നാം തിരിച്ചറിയാന്‍ വൈകരുത്. ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തി, കൃതമായ അപഗ്രഥനം നടത്തി പ്രതിവിധികള്‍ ആരായേണ്ട ഒരു വിഷയത്തില്‍, അതിനു തയ്യാറാവാതെ, നിയമപരിരക്ഷ നല്‍കി പച്ചക്കൊടി കാട്ടാനുള്ള നിയമസംവിധാനങ്ങളുടെ വൃഗ്രത അത്യന്തം ലജ്ജാകരമാണ് എന്ന് പറയാതെ വയ്യ. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശപ്രശ്നം എന്നതില്‍ നിന്നും മാറി മാനസിക വൈകല്യം എന്ന രൂപത്തില്‍ സമീപിക്കുമ്പോള്‍ മാത്രമേ ഇതിന്‍റെ കൃത്യമായ കാരണങ്ങളും പ്രതിവിധികളും കണ്ടെത്തുവാന്‍ നമുക്ക് സാധിക്കൂ. അത്തരത്തില്‍ നമ്മുടെ ധാര്‍മിക സദാചാര മൂല്യങ്ങളെ തകര്‍ക്കുന്ന ഈ സാംസ്‌കാരിക അധിനിവേശത്തെ ചെറുക്കാന്‍ നാം ഓരോരുത്തരും മുന്നോട്ടുവരണം. അല്ലാത്ത പക്ഷം ന്യൂ യോര്‍കില്‍ നടന്നത് പോലെ "നമ്മളുടെ മക്കളെ രക്ഷിക്കുക " എന്ന ബാനറുയര്‍ത്തി പ്രകടനം നടത്തേണ്ടി വരുന്ന സമയം വിദൂരമാവില്ല.   

Saturday, March 17, 2012

ഇതാകുന്നു ഇസ്‌ലാം

നമുക്കിടയില്‍ എപ്പോഴും ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് ഇസ്‌ലാം.  ഇസ്‌ലാം എന്ന പദത്തിനര്‍ത്ഥം സമര്‍പ്പണം എന്നാണ്. ഈ പ്രപഞ്ചത്തിനു ഒരു സൃഷ്ടാവ് ഉണ്ടെന്നും ആ സൃഷ്ടാവിന്റെ നിയമനിര്‍ദേശങ്ങള്‍ അനുസരിച്ച് ജീവിതം സൃഷ്ടാവിന് സമര്‍പ്പിക്കണമെന്നുമാണ് ഇസ്‌ലാമിന്റെ അടിസ്ഥാനപരമായ കാഴ്ചപാട്. ഈ പ്രപഞ്ചസൃഷ്ടാവിന് മാത്രം ആരാധനകളും പ്രാര്‍ത്ഥനകളും അര്‍പ്പിച്ചു കൊണ്ട് ജീവിക്കണമെന്ന് പറയുമ്പോള്‍ തന്നെ സകല സൃഷ്ടിപൂജകളേയും ഇസ്‌ലാം നിരാകരിക്കുകയും സൃഷ്ടിപൂജയിലെക്കുള്ള വാതിലുകള്‍ അടക്കുകയും ചെയ്യുന്നു. നന്മകള്‍ ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലത്തെക്കുറിച്ചും തിന്മകള്‍ അധികരിപ്പിക്കുന്നവര്‍ക്കുള്ള വേദനയേറിയ ശിക്ഷയെക്കുറിച്ചും ഉല്‍ബോധിപ്പിക്കുന്നു. നന്മയും തിന്മയും ഏതൊക്കെയാണെന്ന് തീരുമാനിക്കാനുള്ള അധികാരം ആത്യന്തികമായി ദൈവത്തില്‍ നിക്ഷിപ്തമാണെന്നും ഇസ്‌ലാം കല്പിക്കുന്നു.     ആരാണ് പ്രപഞ്ചത്തിന്റെ സൃഷ്ടാവ്? എങ്ങിനെയാണ്‌ അവനു കീഴൊതുങ്ങി ജീവിക്കേണ്ടത്? എന്തുകൊണ്ടാണ് നന്മതിന്മകളെ തരംതിരിക്കാനുള്ള അന്തിമാധികാരം ദൈവത്തില്‍ നിക്ഷിപ്തമാണ് എന്ന് പറയുന്നത്?.    ഒരു മില്ലി മീറ്ററിന്റെ പതിനായിരത്തില്‍ ഒരംശം മാത്രം വലുപ്പമുള്ള കോശങ്ങള്‍. അത്തരം ഒരു കോശത്തില്‍ 970 വാല്യം എന്സൈക്ലോപീഡിയയിലെ വിവരങ്ങള്‍ ശേഖരിച്ചു വെക്കാം. ഇതുവരെ ഈ ഭൂമുഖത്ത് ജീവിച്ചിട്ടുള്ള എല്ലാ ജീവിവര്‍ഗങ്ങളുടെയും ഓരോ കോശം വീതം എടുത്തു കൂട്ടിവെച്ചാല്‍ അതിനുമൊത്തം നമ്മുടെ കൈവെള്ളയുടെ അത്ര സ്ഥലം പോലും വേണ്ടിവരില്ല. ഇങ്ങേയറ്റത്ത്‌ അനന്ത വിസ്തൃതമായ പ്രപഞ്ചം. ഭൂമി - അതുള്‍ക്കൊള്ളുന്ന സൌരയൂഥം. അതിന്റെ കേന്ദ്രമായ സൂര്യന് 13ലക്ഷം ഭൂമിയെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട്. അതു പോലെയുള്ള നാല്‍പതിനായിരം കോടി നക്ഷത്രക്കൂട്ടങ്ങളുള്ള മില്കി വേ എന്ന നമ്മുടെ ഗാലക്സി. അതുപോലെയുള്ള പതിനായിരമോ ഇരുപതിനായിരമോ കോടി ഗാലക്സികള്‍. ഇതെല്ലം ഇതുവരെ കണ്ടെത്തിയത് മാത്രം. യഥാര്‍ത്ഥ പ്രപഞ്ചം ഇതിലും വളരെ വലുതായിരിക്കാം എന്ന് ശാസ്ത്രം തന്നെ സമ്മതിക്കുന്നു. ഈ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളെയും സൃഷ്ടിക്കുകയും കൃത്യമായി സംവിധാനിക്കുകയും ചെയ്തവന്‍ ആരോ അവനാണ് ഈ ലോകത്തിന്റെ രക്ഷിതാവ്. സര്‍വചരാചരങ്ങളെയും സൃഷ്ടിക്കുകയും അവയ്ക്ക് വേണ്ട മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്തവന്‍. സൂര്യനെയും ഭൂമിയും മറ്റെല്ലാ ഗോളങ്ങളെയും സൃഷ്ടിക്കുകയും കൃത്യമായ സഞ്ചാരപഥത്തിലൂടെ അവയെ സഞ്ചരിപ്പിക്കുകയും ചെയ്യുന്നവന്‍.     ഈ പ്രപഞ്ച സൃഷ്ടാവ് മനുഷ്യര്‍ക്ക്‌ മുഴുവന്‍ മാര്‍ഗദര്‍ശനമായി അവതരിപ്പിച്ച അവസാന വേദഗ്രന്ഥമാണ് പരിശുദ്ധ ഖുര്‍ആന്‍. അത് അതിനു മുമ്പ് അവതരിപ്പിക്കപ്പെട്ട എല്ലാ വേദഗ്രന്ഥങ്ങളെയും സത്യപ്പെടുത്തുകയും അതിന്റെ തുടര്‍ച്ച അവകാശപ്പെടുകയും ചെയ്യുന്നു. എല്ലാവരും മരണപ്പെടുമെന്നും മരണശേഷം മറ്റൊരു ജീവിതമുണ്ടെന്നും ഇഹലോകജീവിതത്തിലെ കര്‍മങ്ങള്‍ക്ക് അവിടെ അര്‍ഹമായ പ്രതിഫലം നല്‍കപ്പെടുമെന്നും ഖുര്‍ആന്‍ മനുഷ്യരെ ഓര്‍മപ്പെടുത്തുന്നു. ഇഹലോകജീവിതത്തിലെയും മരണാനന്തര ജീവിതത്തിലെയും വിജയത്തിന് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ അത് നല്‍കുന്നു. സുകൃത വാന്മാര്‍ക്കുള്ള പ്രതിഫലത്തെക്കുറിച്ച് സന്തോഷവാര്‍ത്ത‍ അറിയിക്കുന്നു. ദുര്‍വൃത്തിയില്‍ മുഴുകിയവര്‍ക്കുള്ള ശിക്ഷയെപറ്റി താക്കീതു നല്‍കുന്നു. മദ്യം, പലിശ, ചൂതാട്ടം, വ്യഭിചാരം, ഏഷണി, പരദൂഷണം, അപവാദ പ്രചരണം,  അന്യായ ലാഭം, അക്രമം, അനീതി എന്നിവ വര്‍ജിക്കുവാന്‍ കര്‍ശനമായി ആവശ്യപ്പെടുന്നു. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുവാനും കുഞ്ഞുങ്ങളെ സ്നേഹം നല്‍കി വളര്‍ത്താനും ആവശ്യപ്പെടുന്നു. ബന്ധങ്ങള്‍, സൌഹൃദങ്ങള്‍ തുടങ്ങിയവ ഊട്ടിയുറപ്പിക്കുവാന്‍ നിര്‍ദേശിക്കുന്നു. രോഗിയെ സന്ദര്‍ശിക്കുവാനും മരണപ്പെട്ടവന്റെ അനന്തരകര്‍മങ്ങളില്‍ പങ്കെടുക്കുവാനും അവനു വേണ്ടി പ്രാര്‍ത്ഥിക്കുവാനും ഉത്ബോധിപ്പിക്കുന്നു. എല്ലാ നന്മകളിലും സഹകരിക്കാനും തിന്മകളില്‍ നിന്ന് വിട്ടുനില്‍ക്കുവാനും കല്പിക്കുന്നു. എത്ര കയ്പേറിയതായാലും എപ്പോഴും സത്യം മാത്രം പറയണമെന്ന് ഉദ്ഘോഷിക്കുന്നു. തന്‍റെ സഹോദരനെ പുഞ്ചിരിയോടുകൂടി അഭിമുഖീകരിക്കാനും ആശംസിക്കാനും കല്പിക്കുന്നു. ആഘോഷവേളകളില്‍ അതിരു കടക്കരുതെന്നും ആരാധനാകര്‍മങ്ങളില്‍ പോലും അതിരുകവിയരുതെന്നും പഠിപ്പിക്കുന്നു. ദരിദ്രര്‍ക്കും സാധുക്കള്‍ക്കും അനാഥകള്‍ക്കും സഹായമെത്തിക്കുവാനും സമ്പാദ്യം നിഷിദ്ധവിമുക്തമാക്കണമെന്നും ആവശ്യപ്പെടുന്നു. ക്ഷമിക്കുവാനും വിട്ടുവീഴ്ച ചെയ്യുവാനും കോപം ഒഴിവാക്കുവാനും എതിരഭിപ്രായ ക്കാര്‍ക്ക് അവരുടെ അഭിപ്രായ സ്വാതത്ര്യം നല്‍കുവാനും കല്പിക്കുന്നു. ഏതു പ്രതിസന്ധിഘട്ടങ്ങളിലും ലോകരക്ഷിതാവിലുള്ള പ്രതീക്ഷ കൈവിടാതെ പോസിറ്റീവായി മുന്നേറാന്‍ ഉദ്ബോധിപ്പിക്കുന്നു. മനുഷ്യപ്രകൃതിക്ക് ഹാനികരമായതെന്തും ഇസ്‌ലാമില്‍ നിഷിദ്ധമാണ്.     നമ്മുടെ നാട്ടില്‍ തിന്മകള്‍ ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും തങ്ങളുടെ ചെയ്തികള്‍ക്ക് ന്യായീകരണം കണ്ടെത്തുന്നവരാണ്. പലരും നന്‍മ ഉദ്ദേശിച്ചാണ് തിന്മയില്‍ ഏര്‍പ്പെടുന്നത്. തീവ്രവാദ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ പലരും അവര്‍ ചെയ്യുന്നത് ശരിയാണ് എന്ന് വിശ്വസിക്കുന്നവരാണ്. എനിക്കാരെയും ബോധിപ്പിക്കാനില്ല, എനിക്ക് എന്നെ മാത്രം ബോധ്യപ്പെടുത്തിയാല്‍ മതി എന്ന അഭിപ്രയക്കാരും നിരവധി. വ്യക്തികളും സ്ഥലങ്ങളും സാഹചര്യങ്ങളും കാലഘട്ടങ്ങളും മാറുമ്പോള്‍ നന്മ തിന്മകളെ ക്കുറിച്ചുള്ള കാഴ്ചപാടുകളും മാറുന്നു. യഥാര്‍ത്ഥത്തില്‍  നന്മതിന്മകളെ ക്കുറിച്ചുള്ള ആത്യന്തികമായ അറിവ്, മനുഷ്യനെ അറിയുന്ന, അവന്‍റെ മനസ്സിന്‍റെ സഞ്ചാരങ്ങളെ കുറിച്ചറിയുന്ന, ഓരോ സെക്കന്റിലും മാറിമറിയുന്ന അവന്‍റെ വികാര വിചാരങ്ങളെക്കുറിച്ചറിയുന്ന ലോകരക്ഷിതാവില്‍ നിന്ന് മാത്രമേ ലഭിക്കൂ. അതുകൊണ്ടാണ് ഇസ്‌ലാം നന്മ തിന്മകളെ വേര്‍തിരിക്കാനുള്ള അന്തിമാധികാരം ദൈവത്തില്‍ നിക്ഷിപ്തമാക്കുന്നത്.  ഈ ദൈവിക മാര്‍ഗദര്‍ശനത്തെക്കുറിച്ച് കൂടുതല്‍ പഠിക്കുവാനും അറിയുവാനും ഓരോ സുഹൃത്തുക്കളും ശ്രമിക്കുക. അതിനുള്ള ചെറിയൊരു പ്രേരണയെങ്കിലും ഈ കുറിപ്പ് കൊണ്ട് ആര്‍ക്കെങ്കിലും ഉണ്ടായാല്‍ ഞാന്‍ കൃതാര്‍ഥനായി. Ref: http://www.universetoday.com/30305/how-many-galaxies-in-the-universe/