ബസ് അപകടങ്ങൾ തുടർക്കഥയാകുകയാണ്. റോഡിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം ഓരോ വർഷവും വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ആരാണ് ഉത്തരവാദികൾ? സ്വകാര്യ ബസ് ഉടമകളും ഡ്രൈവർമാരുമാണ് പ്രധാന പ്രതികൾ എന്ന രീതിയിലാണ് ചർച്ചകൾ മുന്നേറുന്നത്. പൊതുവിൽ തങ്ങളുടെ യാത്രക്ക് വേണ്ടി കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്ന ഒന്നാണ് സ്വകാര്യ ബസുകൾ. അശ്രദ്ധ, അമിത വേഗത, മത്സര ഓട്ടം എന്നിവയ്ക്ക് കുപ്രസിദ്ധമാണ് സ്വകാര്യ ബസുകൾ. എന്തുകൊണ്ട് സ്വകാര്യ ബസ് ഡ്രൈവർമാർ സ്വന്തം ജീവനു പോലും വില കല്പിക്കാതെ അശ്രദ്ധമായി അമിതവേഗതയിൽ മത്സരബുദ്ധിയോടുകൂടി ബസോടിക്കുന്നു എന്ന് ചിന്തിക്കുമ്പോഴാണ് യഥാർത്ഥ കാരണം വെളിവാകുന്നത്. റോഡിലെ കുഴികളോടും ഓരോ ഞാഞ്ഞൂൽ സംഘടനകളും നടത്തുന്ന പ്രകടനങ്ങളോടും സമയ ക്ലിപ്തത പാലിക്കാതെ ഓടിക്കൊണ്ടിരിക്കുന്ന KSRTC ബസുകളോടും റോഡ് നിയമങ്ങൾ കൃത്യമായി പാലിക്കാത്ത സ്വകാര്യ വാഹനങ്ങളോടും മത്സരിച്ചു കൊണ്ടാണ് സ്വകാര്യ ബസുകൾ കൃത്യസമയം പാലിച്ചുകൊണ്ട് ഓരോ സ്റ്റോപ്പിലും എത്തിച്ചേരേണ്ടത്. മിനിറ്റുകളുടെ വ്യത്യാസത്തിൽ പുറകിൽ ബസുകൾ കടന്നുവരുന്നതു കൊണ്ട് അവർക്ക് കൃത്യസമയം പാലിച്ചേ തീരൂ. (പല ബസുകളിലും പുറകിലെ ഡോറിനടുത്ത സീറ്റിലിരിക്കുന്നയാൽ തൊട്ടു പിറകിലെ ബസിന്റെ 'ഷാർപ്നെർ' തസ്തികയിലുള്ള ജീവനക്കാരനായിരിക്കും. ഓരോ സ്റ്റോപ്പിൽ നിന്നും അതിന്റെ കൃത്യസമയത്ത് തന്നെ ഈ ബസ് വിട്ടുപോകുന്നു എന്നുറപ്പുവരുത്തലാണ് ഇയാളുടെ കർത്തവ്യം). അതുകൊണ്ട് തന്നെ സ്വന്തം ജീവൻ പോലും കണക്കിലെടുക്കാതെ അസാമാന്യ വേഗത്തിൽ ബസോടിക്കാൻ ഡ്രൈവർമാർ നിർബന്ധിതരാകുന്നു.
ആദ്യം മാറേണ്ടത് നമ്മുടെ ഗതാഗതസംസ്ക്കാരം തന്നെയാണ്, പിന്നെ നിയമങ്ങളും. തൊട്ടടുത്ത സ്ഥലത്തേക്ക് പോകുവാൻ പോലും 'ലിമിറ്റഡ്' കാത്തുനിൽക്കുന്നവർ, സ്റ്റോപ്പെത്തുന്നതിനു മുമ്പ് തന്നെ എഴുന്നേറ്റു പടികളിൽ നിൽക്കുന്നവർ, റോഡിലേക്കു കയറി നില്ക്കുന്ന ഓട്ടോ / ടാക്സി സ്റ്റാൻഡുകൾ, ഫുട്പാത്ത് കയ്യേറി നടക്കുന്ന കച്ചവടങ്ങൾ, സീബ്രാ ലൈനോ സബ് വേയോ ഉപയോഗിക്കാതെ, വാഹനങ്ങളെ ശ്രദ്ധിക്കാതെ റോഡ് മുറിച്ചുകടക്കുന്ന കാൽനടക്കാർ, കാലിയായി പോകുന്ന KSRTC ഉണ്ടെങ്കിലും സ്വകാര്യ ബസ് കാത്തുനില്ക്കുന്ന യാത്രികർ, സ്വകാര്യ ബസ് മുതലാളിമാരുടെ മാസപ്പടിയിൽ ജോലിയെടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ, കേറിയ ബസിനു വേഗം ഒരല്പം കുറഞ്ഞാൽ മുറുമുറുക്കുന്ന യാത്രക്കാർ, തിരക്കുള്ളതിന്റെ വിപരീത ദിശയിലേക്കു സർവീസ് നടത്തുന്ന KSRTC ബസുകൾ, യാത്രക്കാരെ കുത്തിനിറച്ച ബസുകൾ, മുന്നിൽ കാണുന്ന ഏതു വാഹനത്തെയും ഓവർടേക്ക് ചെയ്യലാണ് തന്റെ ഡ്യൂട്ടി എന്നു കരുതുന്ന സ്വകാര്യ വാഹനങ്ങൾ, ഏതൊരു പാർട്ടിക്കും സംഘടനക്കും എപ്പോൾ വേണമെങ്കിലും നടത്താവുന്ന പ്രകടനങ്ങളും ജാഥകളും, ഇടതുവശത്തു കൂടി ഓവർടേക്ക് ചെയ്യുന്ന ഇരുചക്ര വാഹനങ്ങൾ എന്നിവ നമ്മുടെ റോഡുകളിലെ സ്ഥിരം കാഴ്ചകൾ തന്നെയാണ്. ഈയൊരു സംസ്ക്കാരത്തിൽ നിന്നും മാറാതെ നമുക്കെങ്ങനെ റോഡ് സുരക്ഷ ഉറപ്പുവരുത്താനാവും? വളരെ അമിത വേഗത്തിൽ സ്വന്തം വാഹനമോടിക്കുന്നവർ തന്നെയാണ് പലപ്പോഴും സ്വകാര്യ ബസുകളുടെ അമിതവേഗത്തെക്കുറിച്ച് വാചാലരാകുന്നത്. ബസുകൾക്ക് കൃത്യസമയം ഉള്ളതാണ് അവരെ ബുദ്ധിമുട്ടിക്കേണ്ട എന്ന് വിചാരിച്ച് മാറിക്കൊടുക്കുന്നവർ എത്ര പേരുണ്ടാകും നമ്മളിൽ.
അശാസ്ത്രീയമായ നിയമങ്ങളും നിയമങ്ങളിലെ ലൂപ് ഹോളുകളും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. പെർമിറ്റ് നല്കുന്നതിലെ അപാകതകൾ മത്സര ഓട്ടത്തിനും യാത്രക്കാരെ കുത്തിനിറക്കുന്നതിനും ഇടയാക്കുന്നുണ്ട്. അപകടങ്ങൾ വരുത്തുന്നവർക്കുള്ള കർശന ശിക്ഷകളുടെ അഭാവവും കൈക്കൂലി നല്കി രക്ഷപ്പെടാനുള്ള സൌകര്യവും അപകടങ്ങൾക്ക് ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്. ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് എന്നിവ തമ്മിലുള്ള സമയ വ്യത്യാസം ശാസ്ത്രീയമല്ല. പല സ്റ്റോപ്പുകളിലും തിരക്കേറിയ ജംഗ്ഷനിൽ തന്നെയുള്ള 'ബസ് ബേ' കൽ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. നിയമങ്ങൾ ഭരണകൂടത്തിനു മാറ്റാവുന്നതെയുള്ളൂ. പക്ഷെ, സംസ്ക്കാരം മാറണമെങ്കിൽ നമ്മൾ ജനങ്ങൾ തന്നെ മാറണം. ആളുകൾ ചവിട്ടുപടിയിൽ നിന്ന് യാത്ര ചെയ്യുന്ന അതേ ബസിൽ തന്നെ എനിക്കും കയറണം എന്ന വാശി ഇല്ലാതാക്കാൻ ഏതു നിയമത്തിനാണ് കഴിയുക.? അപകടമുണ്ടാകുമ്പോൾ മാത്രം ഉണരുന്ന പ്രതികരണശേഷിക്കും ബസ് കത്തിക്കുക, ഡ്രൈവറെ മർദ്ദിക്കുക എന്നീ വൈകാരിക പ്രകടനങ്ങൽക്കുമപ്പുറം, മാറ്റം വരേണ്ടത് നമ്മുടെ മനോഭാവത്തിലും സമീപനത്തിലുമാണ്. അതെ, സമഗ്രമായ ഒരു പൊളിച്ചെഴുത്ത് തന്നെയാണ് ആവശ്യം. നിയമസംവിധാനത്തിലും അതിലേറെ നമ്മുടെ സംസ്ക്കാരത്തിലും.

No comments:
Post a Comment